Aaro Aaro Chare lyrics

by

Gopi Sundar


[Refrain]
ആരോ ആരോ
ചാരേ ആരോ
ആരും കാണാ, നേരിൻ കൂട്ടായി

[Chorus]
സനമേ, സഖിയോ, സഹയാത്രികയോ
നിഴലോ, നിധിയോ, കനവിൻ തിരിയോ
മനസ്സിന് മൊഴിപോൽ ചെറുവാലാട്ടി
വരുമാരോ നീ കണ്ണേ, നീയെന്നുയിരോ

[Refrain]
ആരോ ആരോ
ചാരേ ആരോ

[Instrumental Break]

[Verse 1]
വെള്ളിമുകിൽ കുഞ്ഞുപോലെ
അന്നൊരുനാൾ വന്നതല്ലേ
കണ്ണുനീരിൻ വെണ്മയോടെ
പുഞ്ചിരിപ്പാൽ തന്നതില്ലേ

[Chorus]
കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോൾ
നീയെനിക്കും, ഞാൻ നിനക്കും ചങ്ങാതിയായി
തമ്മിൽ തമ്മിൽ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോൾ
നീയെനിക്കും, ഞാൻ നിനക്കും കണ്ണാടിയായി
[Refrain]
ആരോ ആരോ
ചാരേ ആരോ

[Instrumental Break]

[Verse 2]
നിൻ്റുള്ളോ സ്നേഹമല്ലേ
നിന്നുടലോ നന്ദിയല്ലേ
കണ്ണു രണ്ടും കാവലല്ലേ
മണ്ണിതിൽ നീ, നന്മയല്ലേ

[Chorus]
കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോൾ
നീയെനിക്കും, ഞാൻ നിനക്കും ചങ്ങാതിയായി
തമ്മിൽ തമ്മിൽ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോൾ
നീയെനിക്കും, ഞാൻ നിനക്കും കണ്ണാടിയായി

[Refrain]
ആരോ ആരോ
ചാരേ ആരോ
ആരും കാണാ, നേരിൻ കൂട്ടായി

[Chorus]
സനമേ, സഖിയോ, സഹയാത്രികയോ
നിഴലോ, നിധിയോ, കനവിൻ തിരിയോ
മനസ്സിൻ, മൊഴിപോൽ ചെറുവാലാട്ടി
വരുമാരോ നീ കണ്ണേ, നീയെന്നുയിരോ
[Outro]
കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോൾ
നീയെനിക്കും, ഞാൻ നിനക്കും ചങ്ങാതിയായി
തമ്മിൽ തമ്മിൽ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോൾ
നീയെനിക്കും, ഞാൻ നിനക്കും കണ്ണാടിയായി
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net