Thanne Thanne lyrics
by Gopi Sundar
[Refrain: Karthik]
തന്നെ തന്നെ തിരയുന്നോ പെണ്ണെ?
തന്നെ താനേ അറിയുന്നോ നിന്നെ?
നിന്നെ തന്നെ അറിയുന്നീ നേരം
മിന്നൽ പൂവായ് വിടരുന്നോ താനേ?
[Pre-Chorus: Karthik]
ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ
മായാ രാവിൻ നിഴലല്ലേ കണ്ണിൽ
കാണാ നേരിൻ പുതു തീരം തേടി
താനേ നീങ്ങും കളിയോടം നീയേ
[Chorus: Abhaya Hiranmayi]
കണിമലരെ, മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ
[Instrumental Break]
[Verse 2: Karthik]
കാണാതെ കാവലായീ
നോവാറ്റും തെന്നലായ്
നീ പോകും പാതയാകെ
ഞാൻ എന്നും കൂടെയില്ലേ
[Pre-Chorus: Karthik]
ഒരു നല്ല പകലിന്റെ
വരവ് തേടുന്ന വാർതിങ്കളെ
[Chorus: Abhaya Hiranmayi]
കണിമലരെ, മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ
[Instrumental Break]
[Verse 3: Karthik]
തേനോലും നാളു പോകെ
താനേ നീ ദൂരെ മായെ
തേങ്ങുന്നു നെഞ്ചിൽ ആരോ
ആരാരും കേട്ടിടാതെ
[Pre-Chorus; Karthik]
ഇനിയുള്ള വഴികളിൽ
തനിയെ ആവുന്നു ഞാനിന്നിതാ
[Chorus: Abhaya Hiranmayi]
കണിമലരെ, മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ