Vatteppam lyrics

by

Dabzee



[Intro]
അന്നൊരു നാളിൽ മിന്നണ രാവിൽ
കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
മണ്ണിന്റെ നായകനുണ്ണീ പിറന്നേ

[Instrumental Break]

[Verse 1]
വിണ്ണിലോ താരകം മണ്ണിലോ ആരവം
നെഞ്ചിലോ ബാന്റടിയോ

[Pre-Chorus]
പാരാകെ പകലിരവൊരു മെഴുതിരിയുടെ
തിരയലകളിലൊഴുകണ്
ഊരാകെ പലവഴികളിടവകകളിലൊരു
ചിരിയത് പടരണ്
ഉള്ളാകെ പുതുകനവതിലൊളി ചിതറണ
ചെറുപടയുടെ വരവിത്
രാവാണേ നേരാണേ

[Chorus]
വട്ടേപ്പം വെന്തെങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
[Instrumental Break]

[Verse 2]
കാത്തിടുന്നവർക്കാലംബമാകും
കാൽവരിയിലെ കണ്ണീര് മായ്ക്കും
കണ്ണിൽ മിന്നണ കുഞ്ഞുപുഞ്ചിരി
താരകങ്ങളോ പൂക്കളോ

[Pre-Chorus]
പാരാകെ പകലിരവൊരു മെഴുതിരിയുടെ
തിരയലകളിലൊഴുകണ്
ഊരാകെ പലവഴികളിടവകകളിലൊരു
ചിരിയത് പടരണ്
ഉള്ളാകെ പുതുകനവതിലൊളി ചിതറണ
ചെറുപടയുടെ വരവിത്
രാവാണേ നേരാണേ

[Chorus]
വട്ടേപ്പം വെന്തെങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ (ഒന്ന് പോയെടാ)
വട്ടേപ്പം വെന്തെങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
[Refrain]
അന്നൊരു നാളിൽ മിന്നണ രാവിൽ
കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
മണ്ണിന്റെ നായകനുണ്ണീ പിറന്നേ
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net