Raathaarakaye lyrics
by Hesham Abdul Wahab
[Refrain: Badra Rajin]
മ മ രി സ നി സ മ മ രി സ നി സ നി സ നി സ
മ മ രി സ നി സ മ മ രി സ നി സ നി സ നി സ
[Verse 1: Badra Rajin]
ഹൃദയമുരുകുമൊരു മെഴുതിരിയായി
കണ്ണീരിലലിഞ്ഞു കനവേ
നേരങ്ങൾ മായുന്നു മുന്നിലൊരു പുഴയായി
മൗനങ്ങൾ വിങ്ങുന്നിതകമേ
[Pre-Chorus: Badra Rajin]
ഈ നെഞ്ചിൻ താളം നീയേ
കൺകോണിൽ നാളം നീയേ
തേൻ മലരനുരാഗം കനലല പോലെ
ഉള്ളാകെ വല്ലാതെ എരിയെ
[Chorus: Vineeth Sreenivasan]
രാതാരകയെ നീ വാനകമേ
സ്വയം ആകാതമാഴിയിൽ ആഴുകയോ
വിധി നീറുകയോ നാം മായുകയോ
പൊരുൾ ഏതൊരു കൂരിരുൾ മൂടുകയോ
[Verse 2: Badra Rajin]
തനിയേ അടരും ഇരുവഴിയെ
പ്രണയമകമെ മധുരമുറിവായി
ഇഴ ചേരാതെ നാമേകരായി
[Chorus: Vineeth Sreenivasan]
ആ നാളുകളോ തീ വേനലുപോൽ
ഇടവിടാതെ നമ്മളിലാളുകയാണത്
മാഞ്ഞിടുമോ കഥ തീരുകയോ
മനം ഈയൊരു വീഥിയിൽ വാടുകയോ
[Instrumental Break]
[Verse 3: Badra Rajin]
(സ മ പ ത)
വെറുതെ ഇനിയുമെന്റെ മിഴി നനയാൻ
കാണാതെ മറയും അലലേ
കതോരം പെയ്തിട്ടും എന്തെ മൊഴി മറന്നൂ
കാണെകാണെ കണ്ണാലകന്നു
[Pre-Chorus: Badra Rajin]
വേവുന്നെന്നുളിൽ ഇന്നേ
തൂവൽകൈ തൊട്ടിയിലാടാൻ
ഈ വഴി പിരിയുമ്പോൾ തിരയൊഴിമ്പോൾ
നെഞ്ചോരം വിങ്ങുന്നിതെന്തിനോ (ര മ പ ത നി സ)
[Chorus: Vineeth Sreenivasan]
ആ ചാരുതകൾ ഈ പാഴ് മണലിൽ
മുഖപടമുറിഞ്ഞിനി വീണുടയേ
പ്രിയ മാനസമേ വിടയോതുകയായി
കഥ പാതിയിലായിനി തീരുകയായി