Arike Ninna lyrics

by

Hesham Abdul Wahab


[Chorus: Job Kurian]
അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ?
ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ?

[Pre-Chorus: Job Kurian]
കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ?
ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ?
അകമേ തെളിഞ്ഞ ചെറു പൊൻ ചിരാതു പടുതിരിയായ് ആളുകയോ?
അടരാതെ ചേർന്നു തുടരാൻ കൊതിച്ചതൊരു പാഴ്ക്കഥയാവുകയോ?

[Chorus: Job Kurian]
അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ?
ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ?

[Verse 1: Job Kurian]
ഈ വേനൽ വെയിൽ ചൂടേറ്റിടും നിൻ മാനസം
രാകാറ്റേൽക്കെയും പൊള്ളുന്നതിൻ പോരുൾ തേടണം, സ്വയം
ഏതപൂർവ്വരാഗമീ കാതുകൾ തലോടിലും
കേൾപ്പതെന്നുമാത്മഭൂതമാം രണാരവം

[Chorus: Job Kurian]
അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ?
ഇരുൾ പടരുമ്പോൾ, മിഴി നിറയുന്നോ?

[Pre-Chorus: Job Kurian]
കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ?
ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ?
[Outro: Job Kurian]
അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ?
ഇരുൾ പടരുമ്പോൾ
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net