Perilla Rajyathe lyrics

by

Karthik


[Refrain: Karthik & Elizabeth Raju]
പുലര്‍ മഞ്ഞു മഞ്ചിമയിലൂടെ
മലര്‍ മഞ്ചലേറിയേറി
പൂത്തുലഞ്ഞോരീ കന്നിവസന്തം തേടുന്നതെന്താണു?
അഴകിന്‍റെ വെണ്ണിലാകായല്‍ തിര നീന്തി വന്നതാരോ
എന്‍റെ തേങ്കിന കടവിലടുക്കുന്നതാരനാരാണു

[Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതിന്നരികെ വരാമോ
അരികില്‍ ഞാന്‍ വന്നാലിന്നെന്ത് തരും നീ
മരിവില്ലുകളാലേ മണിമാളിക പണിയും ഞാന്‍
വർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും

[Post-Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ

[Refrain: Karthik & Elizabeth Raju]
പുലര്‍ മഞ്ഞു മഞ്ചിമയിലൂടെ
മലര്‍ മഞ്ചലേറിയേറി
പൂത്തുലഞ്ഞോരീ കന്നിവസന്തം തേടുന്നതെന്താണു?
അഴകിന്‍റെ വെണ്ണിലാകായല്‍ തിര നീന്തി വന്നതാരോ
എന്‍റെ തേങ്കിന കടവിലടുക്കുന്നതാരനാരാണു
[Instrumental Break]

[Verse 1: Karthik & Elizabeth Raju]
ആ ചിരി കേട്ടാല്‍ മുളംതണ്ടുണരും ഉണരും പോലെ
ആ മൊഴി കേട്ടാല്‍ ഇളം തേന്‍ കിണിയും പോലെ
നീ പുണരുമ്പോള്‍ മനസ്സിൽ തൂമഴ പൊഴിയും
നീ അകലുമ്പോള്‍ നിലാവും നിഴലില്‍ മറയും

[Pre-Chorus: Karthik & Elizabeth Raju]
നിന്‍ നിറമുള്ള കിനാമഴയില്‍
ആതിരരാവ് മയങ്ങുമ്പോള്‍
നിന്‍റെ മൗനം എന്നെഴുതുകയല്ലേ
മനസ്സമ്മതം

[Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ

[Instrumental Break]

[Verse 2: Karthik & Elizabeth Raju]
നീ ഇല്ലെങ്കില്‍ വസന്തം വെറുതെ വെറുതെ
നീ വരുമെങ്കില്‍ ഇരുട്ടും പൗര്‍ണമി പോലെ
ആ മിഴി രണ്ടില്‍ കിനാവിന്‍ പൂന്തേന്‍ അരുവി
ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം
[Pre-Chorus: Karthik & Elizabeth Raju]
ഒറ്റെക്കിവിടെ ഇരിക്കുമ്പോള്‍
ഓലക്കൈവള ഇളക്കുമ്പോള്‍
പുഴയിലൂടെ നീ മന്തം മന്തം
തുഴഞ്ഞെത്തിയോ

[Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതിന്നരികെ വരാമോ
അരികില്‍ ഞാന്‍ വന്നാലിന്നെന്ത് തരും നീ
മരിവില്ലുകളാലേ മണിമാളിക പണിയും ഞാന്‍
വർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും

[Outro:: Karthik]
പിരിയുന്നു കൂട്ടുകാര്‍ നമ്മള്‍ പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രമൊഴിയോടെ
കരയില്ല കണ്ണുനീര്‍ പോലും വിട ചൊല്ലി യാത്രയായി
എങ്ങും ഓര്‍മകള്‍ തെങ്ങുവ നിമിഷം നെഞ്ചു വിതുമ്പുന്നു
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net