Ven Chandrike lyrics

by

Karthik


[Refrain]
വെൺചന്ദ്രികേ, നീ പെയ്യും പൊയ്കയിൽ
കുഞ്ഞോളമായി മെല്ലെ ഒഴുകി ഞാൻ
തൂമഞ്ഞിനാൽ രാവും നനയവേ
മൗനങ്ങളാൽ നമ്മൾ ചേരവേ

[Chorus]
ദൂരങ്ങളേ മായുന്നുവോ
വെൺഗംഗയോ ചാരെയിതാ

[Instrumental Break]

[Verse 1]
വാൽതാരം മിന്നും മിഴികളിൽ
ഏതേതോ തീരാ കൗതുകം
ഓരോരോ യാമം കഴിയവേ
അജ്ഞാതം ഇന്നെൻ ഗ്രഹനില

[Chorus]
അക്ഷാംശമോ രേഖാംശമോ
നിൻ നോക്കിനാൽ തെറ്റുന്നിതാ

[Refrain]
വെൺചന്ദ്രികേ, നീ പെയ്യും പൊയ്കയിൽ
കുഞ്ഞോളമായി മെല്ലെ ഒഴുകി ഞാൻ
തൂമഞ്ഞിനാൽ രാവും നനയവേ
മൗനങ്ങളാൽ നമ്മൾ ചേരവേ
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net